Tue, 1 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Prepares A Homely

Thrissur

ഗൃ​ഹാ​തു​ര​ത്വ​വും ദൃ​ശ്യ​വിരുന്നും ഒരുക്കി "പൊ​ന്നാ​വ​ണി തിങ്ക​ൾ'

ഓ​ണമായാൽ മ​ല​യാ​ളി​യു​ടെ മ​ന​സി​ലും ഒ​രു പൂ​ക്കാ​ലം വി​രി​യും. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സം​ഗീ​ത പ്ലാ​റ്റ്ഫോ​മു​ക​ളി​ലും പു​തി​യ ഓ​ണ​പ്പാ​ട്ടു​ക​ൾ നി​ര​വ​ധി​യെ​ത്തു​ന്ന കാ​ല​മാ​ണി​ത്. ആ​ഘോ​ഷ​ത്തി​ന്‍റെ താ​ള​വും പു​തു​മ​യു​ടെ ശ​ബ്ദ​വും നി​റ​ഞ്ഞ പാ​ട്ടു​ക​ൾ​ക്കി​ട​യി​ൽ, ചി​ല പാ​ട്ടു​ക​ൾ ന​മ്മെ പി​ടി​ച്ചി​രു​ത്തും. കേ​ൾ​ക്കു​ന്പോ​ൾ ഇ​ന്നി​ൽ​നി​ന്ന് പ​തു​ക്കെ പ​ഴ​യൊ​രു കേ​ര​ള​ത്തി​ലേ​ക്കു മ​ന​സു സ​ഞ്ച​രി​ക്കും ഒ​പ്പം ഹൃ​ദ​യ​വും.

"ഓ​ണം പൊ​ന്നോ​ണം... കൊ​ടി​യേ​റും പൂ​വി​ളി​യാ​യ്...’ എ​ന്നു തു​ട​ങ്ങു​ന്ന ഈ ​ഓ​ണ​പ്പാ​ട്ടും അ​ത്ത​ര​ത്തി​ലൊ​ന്നാ​ണ്. ന​മ്മ​ൾ ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ "പൊ​ന്നാ​വ​ണി തി​ങ്ക​ൾ' എ​ന്ന ആ​ൽ​ബ​ത്തി​ലെ ഈ ​പാ​ട്ട് കേ​ൾ​ക്കു​ന്പോ​ൾ ഓ​ണം ഒ​രു ആ​ഘോ​ഷം മാ​ത്ര​മ​ല്ല, ഒ​രു കാ​ഴ്ച​യാ​യി മു​ന്നി​ലെ​ത്തു​ന്നു. പൂ​ക്ക​ളും പൂ​വി​ളി​ക​ളും നി​റ​ഞ്ഞ മു​റ്റ​ങ്ങ​ൾ, വ​യ​ലു​ക​ൾ, വ​ള്ളം​ക​ളി​യു​ടെ താ​ളം, ഓ​ള​ങ്ങ​ളോ​ട് കാ​റ്റു പ​റ​യു​ന്ന കി​ന്നാ​രം, പൊ​ന്നാ​ര്യ​ൻ നി​റ​ഞ്ഞ പാ​ട​ങ്ങ​ൾ... മ​ല​യാ​ളി​യു​ടെ ഓ​ർ​മ​ക​ളി​ൽ സൂ​ക്ഷി​ച്ചു​വ​ച്ചി​രി​ക്കു​ന്ന പ​ഴ​യ ഓ​ണ​ക്കാ​ല​ത്തി​ന്‍റെ ചി​ത്ര​ങ്ങ​ളാ​ണ് പാ​ട്ട് വ​ര​ച്ചി​ടു​ന്ന​ത്.

ലി​ജോ​ഷ് വേ​ഴ​പ്പി​ള്ളി​യു​ടെ വ​രി​ക​ൾ​ക്ക് ഇ​ന്പമാ​ർ​ന്ന സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് ഒാ​ട​ക്കു​ഴ​ൽ​വാ​ദ​ക​ൻ കൂ​ടി​യാ​യ ജോ​സ​ഫ് മാ​ട​ശേ​രി​യാ​ണ്. സം​വി​ധാ​ന​വും അ​ദ്ദേ ഹം​ത​ന്നെ.
ക​ട​മക്കു​ടി​യു​ടെ ദൃ​ശ്യ​ഭം​ഗി ശ്രീ​വി​ശ്വേ​ഷ് ബാ​ബു ജീ​വ​നോ​ ടെ പ​ക​ർ​ത്തി​യി​രി​ക്കു​ന്നു.

Latest News

Corehub Up